
ഒരു ഫോട്ടോഗ്രാഫറുടെ പ്രണയം
--------------------------
ഓര്‍മ്മയുണ്ടോ..
നീ എന്റെ ഫ്രെയിമിലേക്ക് ആദ്യമായി കയറി വന്ന ആ ദിവസം..?
മാനുവല്‍ മോഡില്‍ നിന്റെ കണ്ണുകളില്‍ ഫോക്കസ് ചെയ്ത് ഞാന്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ജാതിയുടേയും മതത്തിന്റേയും ഒരു റൂള്‍ ഓഫ് തേഡും ഞാന്‍ ഓര്‍ത്തില്ല..
വൈറ്റ് ബാലന്‍സ് ഓട്ടോ ആയതിനാല്‍ അതേക്കുറിച്ച് വേവലാതിപ്പെട്ടതുമില്ല..
അതിനുമപ്പുറമായി എന്റെ ഫുള്‍ഫ്രെയിം എഫ്.എക്സ് സെന്‍സറില്‍ നീ പതിഞ്ഞത് RAW ഫോര്‍മാറ്റില്‍ തന്നെയായിരുന്നു. കാരണം നീ കവര്‍ന്നെടുക്കുന്ന എന്റെ മെമ്മറികാര്‍ഡിലെ അധിക എം.ബി. യോ പിന്നീട് അഡോബ് ലൈറ്റ് റൂമിലെ പ്രോസ്സെസ്സിംഗോ എനിക്ക് പ്രശ്നമല്ലായിരുന്നു.
പിന്നെ നിന്നെകാണുംപ്പ്ഴെല്ലാം എന്റെ ഹൃദയം മിഡിക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു.
അതൊരു 12 FPS ല്‍ കണ്‍റ്റിന്യൂ ഷൂട്ടിംഗിനെ അനുസ്മരിപ്പിച്ചിരുന്നു.
നിന്റെ ക്ലോസ്സപ്പ് ഷോട്ടുകളാവട്ടെ ലാര്‍ജ് അപേര്‍ച്ചര്‍ എഫ്- നമ്പരില്‍ നിന്റെ മുഖം മാത്രം വ്യക്തമാക്കി ബാക്ക് ഗ്രൗണ്ട് Depth Of Field നല്‍കാന്‍ ഞാന്‍ എന്നും ശ്രമിച്ചിരുന്നു.
പിന്നെ നീയൊന്നു കൂടി ഓര്‍ക്കണം നിന്നെ കറക്റ്റ് എക്സ്പോഷര്‍ ചെയ്യാന്‍ അറിയാഞ്ഞിട്ടോ
നീ ഇരുട്ടില്‍ ഒളിക്കുമ്പോള്‍ നിന്നെ ഉയര്‍ന്ന ISO നല്‍കി ഷൂട്ട് ചെയ്യാന്‍ കഴിയാഞ്ഞിട്ടോ അല്ല..എന്റെ ഫുള്‍ഫ്രെയിം സെന്‍സറിന് അത് ഒരു പ്രശ്നവുമല്ല..എന്നാലും നിന്റെ മുഖത്ത് Noise കൂടുന്നത് എനിക്ക് സഹിക്കാനാവില്ല..അതിനാല്‍ പഴയ ഫിലിം ക്യാമറ പോലെ നിന്റെ ഓര്‍മ്മകളെ ഞാനെന്റെ ഷെല്‍ഫിലേക്ക് മാറ്റി വെക്കുകയാണ്..
എങ്കിലും ഡസ്റ്റ് വീണ സെന്‍സറിനെപ്പോലെ..ഫംഗസ് കയറിയ ലെന്‍സ് പോലെ എന്നെ അസ്വസ്ഥമാക്കുന്ന ചിലതുണ്ട്.
അതെനിക്ക് കുറിക്കാതെ വയ്യ.
നമ്മുടെ പ്രണയത്തിന്റെ മനോഹരമായ എത്രയെത്ര ക്ലിക്കുകള്‍ ...
ലാന്‍ഡ്സ്കേപ്പും വൈല്‍ഡ് ഫോട്ടോഗ്രാഫിയും ഇഷ്ടപ്പെട്ടിരുന്ന എന്നെ ഫാഷന്‍ ഫോട്ടോഗ്രാഫിയിലേക്ക് വലിച്ചിഴച്ചത് നീയാണ്.. 14-24 mm വൈഡ് ആംഗിള്‍ ലെന്‍സില്‍ ലോകം പുതിയ രൂപത്തില്‍ വിടരുന്നത് ഞാന്‍ നിനക്ക് കാണിച്ച് തന്നപ്പോള്‍ നീ അതിശയിച്ചു.
Fish eye ലെന്‍സില്‍ പ്രകൃതി വട്ടം വരച്ചപ്പോള്‍ അതൊട്ടും ഇഷ്ടമായില്ല എന്നും നീ തുറന്ന് പറഞ്ഞു...
അങ്ങനെ സോഫ്റ്റ് ബോക്സിലെ..എക്സ്റ്റേര്‍ണല്‍
കൊഡാക്കിന്റെ ഫിലിം ഓട്ടോഫോക്കസ് ക്യാമറ കയ്യില്‍ പിടിച്ച് നടന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്....പിന്നെ നിക്കോണിന്റെ 2 Mega pixel ക്യാമറ ആദ്യമായി കണ്ടപ്പോള്‍ അന്താളിച്ചു നിന്നതും
ബ്രിഡ്ജ് ക്യാമറയുടെ പിന്നാലെ നടന്നതും ഒടുവില്‍ അതിമോഹം മൂത്തപ്പോള്‍ മെഗാപിക്സലിലല്ല കാര്യം സെന്‍സറിന്റെ ഭൂവിസ്താരത്തിലാണ് ഇമേജിന്റെ ക്ലാരിറ്റി എന്ന് തിരിച്ചറിഞ്ഞ് ഡി.എക്സും ഒടുവില്‍ ഫുള്‍ഫ്രെയിം എഫ്.എക്സും തേടിയതും ഞാന്‍ നിന്നോട് പറഞ്ഞപ്പോള്‍ നീയതൊക്കെ
മികച്ച റൈറ്റിംഗ് സ്പീഡില്‍ ആണ് സേവ് ചെയ്ത് വെച്ചത്.
ഒടുവില്‍ ഒരു നാള്‍ പ്രൊഫഷനിലേക്ക് കടന്നു വന്ന നവാഗതന്‍ Canon വേണോ Nikon വേണോ തെരെഞ്ഞെടുക്കാന്‍ എന്ന് ആലോചിച്ച് കണ്‍ഫ്യൂഷനാകുന്ന പോലെ നിന്റെ മനസ്സും
വി.ആര്‍. ഇല്ലാത്ത Zoom ലെന്‍സിലെ non-tripod ക്ലിക്ക് പോലെ അസ്വസ്ഥമാകുന്നത് എനിക്ക് കാണാനായി..
Kodak കമ്പനി ഫിലിം റോള്‍ പ്രൊഡക്ഷന്‍ നിര്‍ത്തിയത് പോലെ...ഒരുനാള്‍ നമ്മുടെ ഓര്‍മ്മകളേയും നീ ഡെലിറ്റ് ചെയ്ത് കളയുമെന്ന് ഞാന്‍ ഭയപ്പെട്ടു..
അന്ന് ഞാന്‍ നിന്നോട് പറഞ്ഞു..
വിലകൂടിയ ക്യാമറയില്‍ അല്ല കാര്യം..
അടുക്കി വെച്ച ലെന്‍സുകളിമല്ല..അതിനുമപ്പു
അത് ഇന്ന ആംഗിളില്‍ ക്ലിക്കിയാല്‍ വ്യത്യസ്ഥവും മനോഹരവുമാവുമെന്ന് തിരിച്ചറിയാനുള്ള
സെന്‍സ്...പുതുപുത്തന്‍ ദൃശ്യങ്ങള്‍ക്ക് വേണ്ടി എന്തിനും എപ്പോഴും തയ്യാറാവുന്ന തോല്‍വി അറിയാത്ത ഒരു മനസ്സ്.. അതുണ്ടാവണം.
പക്ഷേ എന്റെ ഉപദേശങ്ങളോട് നീ Error വീണ മെമ്മറി കാര്‍ഡിനോടെന്ന പോലെയാണ് പ്രതികരിച്ചത്..
ഒടുവില്‍ ക്യാമറ ഷേക്ക് ആയ ഷോട്ട് പോലെ ഒന്നിനും കൊള്ളാത്തവന്‍ എന്ന് പരിഹസിച്ച് നീ എന്നെ അവഗണിച്ച് പോവുമ്പോള്‍ ..അറിയുക..
Adobe Photoshop CC യില്‍ അതും ഷാര്‍പ്പ് ചെയ്ത് റീക്കവര്‍ ചെയ്യാനുള്ള ഒപ്ഷന്‍ ഉണ്ട്...ഷേക്ക് ആയ ..Blur ആയ ഏത് ഷോട്ടും തിരിച്ചെടുക്കാം...
നമ്മുടെ പ്രണയത്തെ ഫോര്‍മാറ്റ് ചെയ്ത് നീ അകലുമ്പോള്‍
പനോരമാ മോഡില്‍ നീ ഷൂട്ട് ചെയ്ത് വെച്ച പഴയ ഷോട്ടുകള്‍..
അവ ക്രമ നമ്പര്‍ തെറ്റിച്ച് ഫോട്ടോ മെര്‍ജിലോ ഫോട്ടോഷോപ്പില്‍ തന്നെയോ സ്റ്റിച്ച് ചെയ്താല്‍
വികൃതമായ റിസള്‍ട്ട് ആവും ലഭിക്കുക..
എന്നാല്‍ നേരാം വണ്ണം സ്റ്റിച്ച് ചെയ്തെടുത്താല്‍ പലതും തെളിഞ്ഞ് വരും..
അതിനു നീ ഇടവരുത്തത്..
ഡോണ്ട് അണ്ടര്‍ എസ്റ്റിമേറ്റ് ദ പവര്‍ ഓഫ് എ ഫോട്ടോഗ്രാഫര്‍ ...!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ