2013 ഒക്‌ടോബർ 7, തിങ്കളാഴ്‌ച

കൂള്‍പിക്‌സ് എസ് 6600 കൂള്‍





കൂള്‍പിക്‌സ് എസ് 6600 കൂള്‍
**************************

മൊബൈല്‍ഫോണിന്റെ വരവോടെ ഡിജിറ്റല്‍ ക്യാമറകളുടെ കാലംകഴിഞ്ഞുന്നെ അഭിപ്രായത്തിന് വലിയ പ്രചാരം കിട്ടിയിരുന്നു കുറച്ചുമുമ്പ് വരെ. ആയിരം രൂപയ്ക്ക് കിട്ടുന്ന ചൈനീസ് ഫോണില്‍ പോലും കിടിലന്‍ ക്യാമറയുളള ഇക്കാലത്ത് ആരെങ്കിലും കാശു മുടക്കി വേറെ ക്യാമറ വാങ്ങുമോ എന്ന ചോദ്യമായിരുന്നു ഈ വാദത്തിന്റെ അടിസ്ഥാനം.

എന്നാല്‍ മൊബൈല്‍ ഫോണുകളുടെ വില്പനയ്‌ക്കൊപ്പം ക്യാമറകളുടെയും വില്പന കൂടുന്നുവെന്നാണ് വിപണിയില്‍ നിന്നുള്ള സൂചന. ഡിജിറ്റല്‍ വിപ്ലവം സമ്പൂര്‍ണമായതോടെ ഫിലിം, പ്രൊസസിങ് ചെലവുകള്‍ ഇല്ലാതായതാണ് ക്യാമറകള്‍ക്ക് ഗുണമായത്. ഫ് ളിക്കറും പിക്കാസയും പോലുള്ള ഫോട്ടോഷെയറിങ് വെബ്‌സൈറ്റുകളുടെ പ്രചാരം വര്‍ധിച്ചതോടെ ഫോട്ടോഗ്രാഫി ഹോബിയാക്കുന്നവരുടെ എണ്ണവും കൂടി.

പടമെടുപ്പ് ഗൗരവമായി കാണുന്നവരെല്ലാം സ്വന്തമായി ക്യാമറ വാങ്ങുകയാണിപ്പോള്‍. പതിനായിരം രൂപ റേഞ്ചില്‍ വരുന്ന 'പോയിന്റ് ആന്‍ഡ് ഷൂട്ട്' ക്യാമറകളാണ് ഇപ്പോള്‍ ഏറെ വിറ്റുപോകുന്നത്. ഫോക്കസും വലിയ ലെന്‍സുകളുമൊന്നുമില്ലെങ്കി
ലും അത്യാവശ്യം മികച്ച ദൃശ്യങ്ങള്‍ ലഭിക്കാന്‍ ഇത്തരം ക്യാമറകള്‍ ധാരാളം മതി.

കല്യാണത്തിന് കണ്ടിട്ടില്ലേ താലികെട്ടുന്ന സമയത്ത് അരഡസന്‍ 'കുട്ടി ഫോട്ടോഗ്രാഫര്‍'മാരെങ്കിലും
ഫ്രെയിമിനായി തിക്കിത്തിരക്കുന്നത്. ഇവരില്‍ ഭൂരിഭാഗത്തിന്റെയും കൈയില്‍ ഇത്തരം 'പോയിന്റ് ആന്‍ഡ് ഷൂട്ട്' ക്യാമറകളായിരിക്കും. ഫോക്കസ് അഡ്ജസ്റ്റ് ചെയ്യുകയോ പ്രത്യേകലെന്‍സ് ഉപയോഗിക്കുകയോ ഒന്നും ചെയ്യാതെ ഒറ്റ ക്ലിക്ക്്. ഒത്താല്‍ ഒത്തു, അത്രത്തന്നെ.

ഇത്തരം കുട്ടിക്യാമറകള്‍ പോരെന്നുതോന്നുന്നവര്‍ക്കായ
ി നിക്കോണ്‍ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ മോഡലാണ് കൂള്‍പിക്‌സ് എസ്6600 ( Nikon Coolpix S6600 ). 14,450 രൂപ വിലവരുന്ന ഈ ക്യാമറ ഫോട്ടോഗ്രാഫിയെ ഗൗരവമായി സമീപിക്കുന്ന തുടക്കക്കാര്‍ക്ക് വേണ്ടിയുളളതാണ്.

16 മെഗാപിക്‌സല്‍ ബാക്ക്‌ലിറ്റ് സിമോസ് സെന്‍സറോടു കൂടിയ ഈ ക്യാമറയില്‍ വാരി-ആംഗിള്‍ മോണിറ്ററുമുണ്ട്. ക്യാമറയില്‍ നിന്ന് പുറത്തേക്ക് നിവര്‍ത്തിവെക്കാവുന്ന മോണിറ്ററിനെയാണ് വാരി-ആംഗിള്‍ എന്ന് വിളിക്കുന്നത്. ഹൈ, ലോ ആംഗിള്‍ ചിത്രങ്ങളെടുക്കാനും സെല്‍ഫ് പോര്‍ട്രെയ്റ്റുകള്‍ക്കും ഏറെ ഉപകാരപ്രദമാണീ മോണിറ്റര്‍.

നാല് എക്‌സ് ഡിജിറ്റല്‍ സൂമും രണ്ട് സെന്റിമീറ്റര്‍ ഫോക്കസിങ് ദൂരം സമ്മാനിക്കുന്ന 12 എക്‌സ് ഒപ്ടിക്കല്‍ സൂം ലെന്‍സുമാണ് ക്യാമറയിലുള്ളത്. ലെന്‍സ്-ഷിഫ്റ്റ് വൈബ്രേഷന്‍ റിഡക്ഷന്‍ (വി.ആര്‍.) സംവിധാനവും ഇതിലുണ്ട്. വൈഫൈ, ഗെസ്റ്റര്‍ കണ്‍ട്രോള്‍ ഫങ്ഷന്‍ എന്നിവയാണ് ഈ ക്യാമറയിലുള്ള മറ്റ് സംവിധാനങ്ങള്‍ .

''കൂള്‍പിക്‌സ് ശ്രേണിയില്‍ നിക്കോണിന്റെ ഏറ്റവും പുതിയ ക്യാമറയാണ് എസ്6600. ഹൈ-പവര്‍ സൂമും വേരി-ആംഗിള്‍ മോണിറ്ററുമുള്ള ഈ ക്യാമറ മികച്ച ദൃശ്യാനുഭവം തന്നെ സമ്മാനിക്കും. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ഗുണങ്ങള്‍ എല്ലാവരിലുമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഈ ക്യാമറ അവതരിപ്പിക്കുന്നത്'' കൂള്‍പിക്‌സ് എസ്6600 പുറത്തിറക്കല്‍ ചടങ്ങില്‍ നിക്കോണ്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ ഹിരോഷി തക്കാഷിനയുടെ വാക്കുകളാണിത്.

തുടര്‍ച്ചയായി 150 ചിത്രങ്ങളെടുക്കാവുന്ന ലി-അയണ്‍ ബാറ്ററിയാണ് ക്യാമറയിലുള്ളത്. നാല് നിറങ്ങളില്‍ എത്തുന്ന എസ്്6600 നമ്മുടെ നാട്ടിലെ കടകളിലും വില്പനയ്‌ക്കെത്തിക്കഴിഞ്ഞു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ